ഓബ്സ്ടട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്‌സിംഗ്

ഓബ്സ്ടട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്‌സിംഗ് വകുപ്പ്

Image

ലക്ഷ്യങ്ങൾ

  • നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയും കഴിവുറ്റ മിഡ്‌വൈഫ് പ്രൊഫഷണലുകളെ തയ്യാറാക്കുകയും ചെയ്യുക.

  • ഉയർന്ന അപകടസാധ്യതയുള്ള ഗർഭിണികൾ, പ്രസവം അടുത്തവർ, ഗർഭാനന്തര വനിതകൾ, നവജാത ശിശുക്കൾ, ഗൈനക്കോളജിക്കൽ പ്രശ്നങ്ങളുള്ള സ്ത്രീകൾ എന്നിവർക്കായി ഉയർന്ന നിലവാരത്തിലുള്ള സമഗ്ര നഴ്‌സിംഗ് പരിചരണം നൽകുന്നതിന് ആവശ്യമായ അറിവും കഴിവും എല്ലാ വിദ്യാർത്ഥികൾക്കും നൽകുക.

  • ഓബ്‌സ്‌ട്രറ്റിക്കൽ‌ & ഗൈനക്കോളജിക്കൽ നഴ്‌സിംഗ് മേഖലയിൽ വിവിധ ഗവേഷണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിലുളള ചികിത്സാരീതികൾ മുൻനിർത്തി പ്രവർത്തിക്കുകയും ചെയ്യുക.

അവലോകനം

ഓബ്സ്ടട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ (OBG) നഴ്‌സിംഗ് വകുപ്പ് തിരുവനന്തപുരം ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ ഒരു പ്രത്യേക ക്ലിനിക്കൽ നഴ്‌സിംഗ് വകുപ്പ് ആണ്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി പ്രസവശാസ്ത്രവും ഗൈനക്കോളജിക്കൽ നഴ്‌സിങ്ങും ഉൾപ്പെടുത്തുന്ന സിദ്ധാന്തപരവും പ്രായോഗികവുമായ കോഴ്‌സുകൾ ഈ വകുപ്പിൽ നൽകുന്നു. ഈ മേഖലയിൽ സ്വതന്ത്രമായ മിഡ്‌വൈഫറി പ്രാക്ടീഷണർമാരായി, അധ്യാപകരായി, മാനേജർമാരായി, ഗവേഷകരായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിൽ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്.

പ്രവർത്തനങ്ങൾ

വകുപ്പ് നിർവഹിക്കുന്ന പ്രവർത്തനങ്ങൾ:
  • വിവിധ പ്രോഗ്രാമുകൾ വഴി വിദ്യാർത്ഥികളെ പരിശീലിപ്പിക്കൽ: ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി (GNM), ബി. എസ്.സി. നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി. എസ്.സി. നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്‌സിംഗ് (മിഡ്‌വൈഫറി പ്രാക്ടീഷണർ) എം. എസ്.സി. നഴ്‌സിംഗ് ഓബ്സ്ടട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്‌സിങ്ങിൽ വിദ്യാർത്ഥികളുടെ അറിവും പ്രായോഗിക കഴിവുകളും വർദ്ധിപ്പിക്കൽ.
  • ശാസ്ത്രീയ സെഷനുകൾ, പ്രദർശനങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ എന്നിവയിലൂടെ ഇന്റർനാഷണൽ മിഡ്വൈഫ് ഡേ, ബ്രസ്റ്റ്ഫീഡിംഗ് വാരാഘോഷം മുതലായവ ആഘോഷിക്കുന്നു.
  • നഴ്‌സിംഗ് പരിചരണത്തിന് മെച്ചം വരുത്താൻ ക്ലിനിക്കൽ പ്രാക്ടീസുകൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുക.
  • തുടർച്ചയായ നഴ്‌സിംഗ് വിദ്യാഭ്യാസ സെഷനുകളും വെബിനാറുകളും നടത്തുന്നു.
  • സ്ത്രീകളുടെ ആരോഗ്യം , കൗമാരക്കാരുടെ പ്രജനനാരോഗ്യo, നവജാത ശിശുക്കൾ എന്നിവയുമായി ,ബന്ധപ്പെട്ട എല്ലാ മേഖലകളിലും സ്വതന്ത്രവും സംയുക്തവുമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു.
  • വകുപ്പിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനായി വിഭവങ്ങൾ സംഭരിക്കുകയും അതിന്റെ വിനിയോഗം നിരീക്ഷിക്കുകയും ചെയ്യുന്നു.
  • തെളിവുകളുടെ അടിസ്ഥാനത്തിലുളള നഴ്‌സിംഗ് പ്രാക്ടീസ് ഉൾപ്പെടുത്തുന്നു.
  • ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പ്രോജക്ടുകൾ നടത്തുന്നതിൽ മാർഗ്ഗനിർദ്ദേശം നൽകുന്നു.
  • സമൂഹത്തിന് പ്രൊഫഷണൽ സേവനങ്ങൾ നൽകുന്നു.
  • കോളേജ് വികസന പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നു.
  • കോവിഡ്-19 സംബന്ധിച്ച ആരോഗ്യവിദ്യാഭ്യാസ പരിപാടികളിലും അണുബാധ നിയന്ത്രണ പ്രവർത്തനങ്ങളിലും പങ്കാളിയായിരിക്കുന്നു.
  • കോവിഡ്-19 നിരീക്ഷണ ചുമതല, ഒപിഡികളിലും ക്ലിനിക്കുകളിലും കോവിഡ് ഡ്യൂട്ടികൾ എന്നിവയിൽ സേവനം നിർവഹിക്കുന്നു.
  • ഓൺലൈൻ വെബിനാറുകളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നു.

അധ്യാപകർ

Image
പ്രൊഫസർ ശ്രീദേവി അമ്മ സി
പ്രൊഫസർ & പ്രിൻസിപ്പൽ
Image
ശ്രീമതി. റീന എ തങ്കരാജ്
അസോസിയേറ്റ് പ്രൊഫസർ
Image
ശ്രീമതി. ലക്ഷ്മി എ എസ്
അസിസ്റ്റന്റ് പ്രൊഫസർ
Image
ഡോ. ആശ കെ വി
അസിസ്റ്റന്റ് പ്രൊഫസർ
Image
ശ്രീമതി. രശ്മി ഇ ആർ
അസിസ്റ്റന്റ് പ്രൊഫസർ
Image
ശ്രീമതി. ഷഹാന എസ് ജെ
അസിസ്റ്റന്റ് പ്രൊഫസർ
Image
ശ്രീമതി. ജാസ്മിൻ എം ബി
അസിസ്റ്റന്റ് പ്രൊഫസർ

ലാബ് സൗകര്യങ്ങൾ

വിദ്യാർത്ഥികൾക്ക് സ്ത്രീകളുടെയും നവജാതശിശുകളുടെയും പരിചരണത്തിന് ആവശ്യമായ നഴ്‌സിംഗ് കഴിവുകൾ പ്രായോഗികമായി അഭ്യസിക്കാൻ റിയലിസ്റ്റിക് സിമുലേറ്റഡ് ക്ലിനിക്കൽ അന്തരീക്ഷം നൽകുക എന്ന ദർശനത്തോടെയാണ് ലാബ് സജ്ജമാക്കിയത്. ലാബിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ ഡെമോൺസ്ട്രേഷനുകൾ നടത്താനും വിദ്യാഭ്യാസ സെഷനുകൾ നടത്താനും പ്രസവശാസ്ത്ര, ഗൈനക്കോളജി നഴ്‌സിംഗിൽ ഉപയോഗിക്കുന്ന വിവിധ സാമഗ്രികൾ, മോഡലുകൾ, ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള സൗകര്യങ്ങൾ ഉൾക്കൊള്ളുന്നു.

ഡിപ്പാർട്ട്മെന്റൽ ലാബ് മികച്ച രീതിയിൽ ചുറ്റിപ്പറ്റിയ ഉപകരണങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു, അതിൽ ഉൾപ്പെടുന്നത്:

  • ബിർത്തിംഗ് സിമുലേറ്റർസ്
  • ഗൈനക്കോളജിക്കൽ & ഐയുഡി സിമുലേറ്റർ
  • ഓബ്‌സ്റ്റെട്രിക് മാനിക്കിനുകൾ
  • പെൽവിസ്
  • ഫീറ്റൽ സ്‌കൾ
  • വിവിധ പ്രസവശാസ്ത്ര ഉപകരണങ്ങൾ
  • വിവിധ മോഡലുകൾ

ഇവ എല്ലാം വിദ്യാർത്ഥികൾക്ക് രോഗികളുടെ പരിചരണത്തിനായി ക്ലിനിക്കൽ പരിസ്ഥിതികളിൽ പ്രായോഗികമായി പരിശീലിക്കേണ്ട അറിവും കഴിവും നേടാൻ സഹായിക്കുന്നു.