ഗവേഷണം

ഗവേഷണം

ആരോഗ്യപ്രശ്നങ്ങൾക്ക് സൃഷ്ടിപരമായ സമീപനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് നഴ്‌സുമാർ അവരുടെ പരിശീലനം വികസിപ്പിക്കുവാൻ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തിൽ ഗവേഷണത്തിൽ തുടർച്ചയായി ഏർപ്പെടുക എന്നത് ഓരോ നഴ്‌സിന്റെയും ഉത്തരവാദിത്ത്വമായി മാറിയിരിക്കുന്നു. തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നഴ്‌സിംഗ് പരിശീലനത്തിലാണ് നിലവിൽ ഊന്നൽ നൽകുന്നത്, ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിന് നഴ്‌സുമാർ അവരുടെ ക്ലിനിക്കൽ പ്രാക്ടീസിനെ വലിയ അളവിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഗവേഷണം നൂതനമായ അറിവ് ലഭ്യമാക്കുകയും, ഈ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരിശീലനതോടൊപ്പം ഗുണനിലവാരം മെച്ചപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നു.
2009 ഒക്ടോബർ 25-ന് തിരുവനന്തപുരം ഗവ. കോളേജ് ഓഫ് നഴ്സിംഗ് കേരള യൂണിവേഴ്സിറ്റിയുടെ ഗവേഷണ കേന്ദ്രമായി അംഗീകരിക്കപ്പെടുകയും 2005 മുതൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും WHO-യുടെയും കീഴിലുള്ള പിഎച്ച്ഡി നാഷണൽ കൺസോർഷ്യത്തിന്റെ അംഗീകൃത പഠന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി 2009 ഫെബ്രുവരി 24-ന് ഒരു ഗവേഷണ കമ്മിറ്റിയും, 2011-ൽ ഒരു ഇൻസ്റ്റിട്യൂഷണൽ എത്തിക്സ് കമ്മിറ്റിയും രൂപീകരിക്കുകയും ചെയ്തു. 2019-ൽ ഈ സ്ഥാപനം കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന്റെ കീഴിൽ ഒരു പിഎച്ച്ഡി സെന്ററായി അംഗീകരിക്കപ്പെടുകയും പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.

ഗവേഷണ പ്രവർത്തനങ്ങൾ

  • 11 ഫാക്കൽറ്റി അംഗങ്ങൾ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലും ഒരാൾ നാഷണൽ കൺസോർഷ്യത്തിന് കീഴിലും (ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ) പിഎച്ച്ഡി ചെയ്യുന്നു.
  • 7 ഫാക്കൽറ്റി അംഗങ്ങൾ കേരളത്തിന് പുറത്തുള്ള യൂണിവേഴ്സിറ്റിക്ക് കീഴിൽ പിഎച്ച്ഡി ചെയ്യുന്നു.
  • “ജേർണൽ ഓഫ് നഴ്സിംഗ് അപ്ഡേറ്റ്സ്” എന്നത് സ്ഥാപനത്തിൽ നിന്നുള്ള ത്രൈമാസ ഗവേഷണ ജേർണൽ പ്രസിദ്ധീകരണമാണ്.
  • എസ്‌ബി‌എം‌ആറിൽ നിന്നുള്ള ഗവേഷണ ഫണ്ടിംഗ് ഉപയോഗിച്ച് ഫാക്കൽറ്റി അംഗങ്ങൾ ഗവേഷണൾ നടത്തുന്നു.
  • എം‌എസ്‌സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റിൽ (കെ‌എസ്‌സി‌എസ്‌ടി‌ഇ) നിന്ന് ഗവേഷണ ഫണ്ട് ലഭിക്കുന്നു.
  • പ്രതിമാസ ജേർണൽ ക്ലബ്ബുകൾ നടത്തുന്നു
  • ഫാക്കൽറ്റി അംഗങ്ങൾ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന സമ്മേളനങ്ങളിൽ റിസോഴ്‌സ് പേഴ്‌സണായും പ്രതിനിധികളായും സജീവമായി പങ്കെടുക്കുകയും പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കുകയും ചെയ്യുന്നു.
  • ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദവും തുടങ്ങിയ കോഴ്സുകളിലെ ഗവേഷണങ്ങൾക്കു നഴ്സിംഗ് കോളേജ് അധ്യാപകർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ യഥാസമയം നൽകുന്നു.
  • ഗവേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും വിദഗ്ധരുടെ ക്ലാസുകളും അധ്യാപകർക്കായി നടത്തപ്പെടുന്നു.
  • ഓരോ വർഷവും 39 ബിരുദാനന്തര പ്രബന്ധങ്ങളും ബിരുദ പ്രോജക്ടുകളും വിദ്യാർത്ഥികൾ നടത്തുന്നു, ഇത് സ്ഥാപനത്തിന്റെ വളർച്ചക്ക് ഒരു മുതൽ കൂട്ടാണ്.
  • SBMR ധനസഹായത്തോടെയുള്ള പദ്ധതികൾ

    സംസ്ഥാനത്തെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുടർ മെഡിക്കൽ വിദ്യാഭ്യാസ പരിപാടി, സെമിനാറുകൾ, മറ്റു ചർച്ചകൾ എന്നിവ നടത്തുന്നതിന് സംസ്ഥാന മെഡിക്കൽ ഗവേഷണ ബോർഡ് സാമ്പത്തിക സഹായം നൽകുന്നു. മികച്ച പ്രബന്ധത്തിനും അവതരണത്തിനും ഗ്രാന്റുകൾ അനുവദിച്ചിട്ടുണ്ട്. SBMR ഫണ്ടിന് കീഴിൽ നിരവധി അധ്യാപകർ പ്രോജക്ടുകൾ ചെയ്യുന്നു.

  • നാഷണൽ കൺസോർഷ്യം:

    ഡോക്ടറൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി നഴ്സിംഗ് ഫാക്കൽറ്റിക്കായി കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി സഹകരിച്ച് ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നാഷണൽ കൺസോർഷ്യം ഫോർ പിഎച്ച്ഡി നഴ്സിംഗ് അല്ലെങ്കിൽ പിഎച്ച്ഡി കൺസോർഷ്യം രൂപീകരിച്ചു. തിരുവനന്തപുരത്തെ ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ്, ഐഎൻസി നാഷണൽ കൺസോർഷ്യത്തിന് കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രമാണ്.

     
  • നഴ്സിംഗ് ഗവേഷണ കേന്ദ്രം

    പ്രൊഫഷണൽ നഴ്സിംഗിന്റെ ശാസ്ത്രീയ അറിവ് ശക്തിപ്പെടുത്തുക എന്ന പ്രത്യേക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ കോളേജിലെ നഴ്സിംഗ് ഗവേഷണ യൂണിറ്റ് ജേർണൽക്ലബ്ബുകൾ, കോൺഫറൻസുകൾ, ശാസ്ത്രീയ മീറ്റുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ യൂണിറ്റിൽ നടത്തുന്നുണ്ട്.

  • എമിറിറ്റസ് സയന്റിസ്റ്റ് സ്‌കീം:

    കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) അവരുടെ സ്പെഷലൈസേഷൻ മേഖലയിൽ ഗവേഷണം തുടരാൻ, വിരമിച്ച മികച്ച ഗവേഷകരെ പിന്തുണയ്ക്കുന്നതിനായി സഹായം നൽകുന്നു. കേരള എമെറിറ്റസ് സയന്റിസ്റ്റ് സ്കീം (KESS) അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിനും സംസ്ഥാനതലത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ അനുഭവങ്ങൾ ഉപയോഗിക്കുന്നതിനും ലക്ഷ്യമിടുന്നു. മുൻ പ്രിൻസിപ്പൽ, ഡിഡിഎൻഇ, രജിസ്ട്രാർ എന്നീ പദവികൾ അലങ്കരിച്ച ഡോ.കൊച്ചുത്രേസ്യമ്മ തോമസ് (എം.എസ്‌സി നഴ്സിംഗ്, പിഎച്ച്ഡി) 2014 ൽ കെഎസ്‌സിഎസ്ടിഇ എമെറിറ്റസ് സയന്റിസ്റ്റായി തിരഞ്ഞെടുത്തു, നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിലെ ആദ്യത്തെ എമെറിറ്റസ് സയന്റിസ്റ്റായി കെഇഎസ്‌എസിന് കീഴിൽ, കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽ ഒരു മുഴുവൻ സമയ ഗവേഷക ഫെലോ ആയി രജിസ്റ്റർ ചെയ്യാൻ കഴിയും. അതനുസരിച്ച് ശ്രീമതി ആശ രാജ് എസ് (എം.എസ്‌സി നഴ്സിംഗ്) ഇവരുടെ മാർഗ്ഗനിർദ്ദേശത്തിൽ ജൂനിയർ റിസർച്ച് ഫെലോ പൂർത്തിയാക്കി. കേരള സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരത്തെ ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗ് ഗവേഷണ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
    ഈ ഗവേഷണ കേന്ദ്രം എല്ലാ വളർന്നുവരുന്ന ഗവേഷകർക്കും ഗവേഷണ മേഖലയിൽ തങ്ങളുടെ അടിത്തറ വിശാലമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു അനുഗ്രഹമാണ്. സ്ഥാപനത്തിലെ ഓരോ അംഗത്തിന്റെയും കഠിനാധ്വാനം, കേന്ദ്രീകൃതമായ കാഴ്ചപ്പാട്, സമർപ്പണം, വ്യവസ്ഥാപിതമായ സമീപനം എന്നിവയാണ് സെന്ററിന്റെ വേരുകൾക്ക് ആഴം കൂട്ടുന്നതെന്ന് ഞങ്ങൾ അഭിമാനത്തോടെ അവകാശപ്പെടുന്നു. വരും വർഷങ്ങളിൽ ഞങ്ങളുടെ കേന്ദ്രം മികവിന്റെ കേന്ദ്രമായി മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.